മാലാഖാമാർ (കഥ)
“കില്ലിംങ് മി .. കില്ലിംങ് മി സ്ലോലി ..” ടോമി വെക്സ്റ്റ് ബാഡ് വൂൾഫ്‌സിനു വേണ്ടി പാടിയ റോക്ക് സംഗീതം കേട്ടു കട്ടിലിൽ കിടക്കുകയാണ് ജോയേൽ. കൊട്ടാരം പോലുളള വീടിന്റെ മുകളിലത്തെ നിലയിലാണ് അവന്റെ മുറി. "മോനെ, ഇന്നു നേരത്തെ കിടന്നുറങ്ങണം കേട്ടോ. ഫോണിൽ നോക്കി അതുമിതും കണ്ടിരുന്നു നേരം കളയരുത്; നമുക്കു പാതിരാകുർബാനയ്ക്കു പോകാനുള്ളതാണ്," ആനി താഴത്തെ നിലയിൽ അടുക്കളയിൽ ക്രിസ്മസ് കേക്ക് മിക്സ് ചെയ്യുന്നതിനിടയിൽ വിളിച്ചുപറഞ്ഞു. ആനിയുടെ ഉപദേശരൂപേണയുള്ള സ്വരം ആദ്യം ജോയെലിന്റെ വാതിലിലും പിന്നെ ഇലക്ട്രിക് ഗിത്താറിന്റെ ശബ്ദത്തിലും തട്ടി ദൂരെ തെറിച്ചു വീണു; ചേമ്പിലയിൽ മഴത്തുള്ളി വീണതു പോലെ! പതിവു പോലെ, മറുപടി ഒന്നും കിട്ടായ്കയാൽ അവൾ ജോമോളെ വിളിച്ചു പറഞ്ഞു: "മോളെ, അവൻ കേട്ട മട്ടില്ല; നീയൊന്നു പോയി പറയ്." കൂട്ടുകാരിയുമായി ചാറ്റ് ചെയ്തുകൊണ്ടിരുന്ന ജോമോളുണ്ടോ അമ്മ പറഞ്ഞതു കേൾക്കാൻ! "ചക്കിക്കൊത്ത ചങ്കരൻ! കേക്ക് തിന്നാൻ നേരം നീയിങ്ങ് വന്നേയ്ക്ക്," ആനി പിറുപിറുത്തു കൊണ്ട് [...]
സന്മനസ്സുള്ളോർക്കു സമാധാനം:
ഗ്രീക്ക് പുരാണത്തിൽ ഒരു കഥയുണ്ട്. മനുഷ്യരിൽ അപ്രീതനായിത്തീർന്ന സീയൂസ് ദേവൻ, അവരിൽ നിന്ന് അഗ്നി ഒളിപ്പിച്ചു വയ്ക്കുന്നു. ദേവന്മാരിൽ ഒരുവനായ പ്രോമിതിയോസ്, മനുഷ്യരെ അത്രമേൽ സ്നേഹിക്കയാൽ, സ്വർഗ്ഗത്തിൽ നിന്ന് അഗ്നി കട്ടെടുത്ത്, അവർക്കു തിരികെ നല്കുന്നു. ഇതിൽ കോപം പൂണ്ട സീയൂസാകട്ടെ, പ്രോമിതിയൂസിനെ ഒരു വലിയ പാറയിൽ കാലങ്ങളോളം കെട്ടിയിടാൻ ഉത്തരവിടുകയും അവന്റെ കരളു കൊത്തിപ്പറിക്കാൻ ഒരു കഴുകനെ ഏല്പിക്കുകയും ചെയ്യുന്നു. കഥയിങ്ങനെ നീളുന്നു. പ്രോമിതിയോസിന്റെ കഥയുടെ കാതൽ സ്നേഹവും ത്യാഗവുമാണ്. സകല മനുഷ്യരെയും ദൈവവുമായി എന്നേയ്ക്കും വിളക്കിച്ചേർക്കുന്ന മനുഷ്യാവതാരരഹസ്യങ്ങളെക്കുറിച്ചു ധ്യാനിക്കുമ്പോൾ, നമ്മുടെ മനസ്സിന്റെ ക്യാൻവാസിൽ തെളിയുന്നതും സ്നേഹത്തിന്റെ പര്യായമായ ത്യാഗത്തിന്റെ ചിത്രം തന്നെ. വിശുദ്ധ യോഹന്നാന്റെ ഭാഷയിൽ പറഞ്ഞാൽ, “അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു!” (യോഹന്നാൻ 3:16) അതിരുകളില്ലാത്ത ദൈവസ്നേഹവും അതിൽനിന്ന് ഇതൾവിരിയുന്ന സമാധാനവുമാണ് മനുഷ്യാവതാരത്തിന്റെ സന്ദേശം എന്നു സാരം. “അന്ധകാരത്തിൽ കഴിഞ്ഞ ജനം [...]
ഈശോ – സകല ജനതകളുടെയും രാജാവ് !
എന്റെ ചെറുപ്പകാലത്ത്, ഞങ്ങളുടെ ഇടവകപ്പള്ളിയിൽ, ഈശോയുടെ രാജത്വത്തിരുനാൾ സാഘോഷം കൊണ്ടാടിയിരുന്നു. ആഘോഷമായ പാട്ടുകുർബാനയും സുദീർഘമായ പ്രസംഗവും എന്നെ ശാരീരികമായി അല്പമൊക്കെ ക്ഷീണിപ്പിച്ചിരുന്നെങ്കിലും, അന്നേ ദിവസം വേദപാഠം ഇല്ലല്ലോ എന്ന ചിന്ത മനസ്സിനെ ഉന്മേഷഭരിതമാക്കി നിർത്താൻ സഹായിച്ചിരുന്നു. എന്നാൽ, കുർബാനയ്ക്കു ശേഷം ക്രിസ്തു രാജന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയിൽ "ക്രിസ്തുരാജൻ ജയിക്കട്ടെ! രാജാധിരാജൻ വാഴട്ടെ" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയും, വെളുപ്പും മഞ്ഞയും നിറങ്ങളുള്ള പതാക ആഞ്ഞു വീശിയും കൂട്ടുകാരോടൊത്തു റോഡിന്റെ അരികു പറ്റി നടന്നു പോയ നിമിഷങ്ങളിൽ സകല ഉത്സാഹവും സന്തോഷവും തിരിച്ചു വന്നിരുന്നു എന്നും ഞാനോർക്കുന്നു. ക്രിസ്തു രാജൻ ആരെന്നോ, വിശുദ്ധ കുർബാനയുടെ മഹത്വം എന്തെന്നോ അറിയാത്ത ബാല്യകാലത്തിന്റെ അവിവേകം കർത്താവു പൊറുക്കട്ടെ ആദിയിൽ, പിതാവായ ദൈവം സ്വന്തം ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‌ടിച്ചപ്പോൾ, പുത്രനായ ഈശോയും അവിടുത്തോടൊപ്പമുണ്ടായിരുന്നു. വിശുദ്ധ പൗലോസ് ശ്ലീഹാ കൊളോസോസുകാർക്കെഴുതിയ ലേഖനത്തിൽ നാമിങ്ങനെ വായിക്കുന്നു: "അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനുമാണ്. കാരണം, [...]